IST:


ഹോം   വാര്‍ത്തകള്‍  

അലോണ്‍സോയ്ക്ക് ബഹ്‌റൈന്‍ ഗ്രാന്‍ഡ്പ്രീ
Posted on: 15 Mar 2010


മനാമ: ഫെരാരിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോ ഫോര്‍മുല വണ്‍ സീസണിന് തുടക്കംകുറിച്ചുകൊണ്ടുള്ള ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീയില്‍ ജേതാവായി. കഴിഞ്ഞ സീസണിനിടെ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റശേഷം മത്സരരംഗത്ത് തിരിച്ചെത്തിയ ഫെരാരിയുടെ ഫെലിപ്പ് മാസയാണ് രണ്ടാം സ്ഥാനത്ത്. മക്‌ലാറന്റെ ലൂയി ഹാമില്‍ട്ടണ്‍ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍, പോള്‍ പൊസിഷന്‍ നേടിയിരുന്ന റെഡ്ബുള്‍സിന്റെ സെബാസ്റ്റിയന്‍ വെറ്റല്‍ നാലാമതായി. ഫോര്‍മുല വണ്ണിലേക്ക് തിരിച്ചുവന്ന മുന്‍ ലോകചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കര്‍ ആറാം സ്ഥാനത്തെത്തി. മെഴ്‌സിഡസിലാണ് ഷൂമാക്കര്‍ മത്സരിക്കുന്നത്. നിലവിലെ ലോകജേതാവ് ജെന്‍സണ്‍ ബട്ടണിനെക്കാള്‍ മുന്നിലെത്താനായത് ഷൂമാക്കര്‍ക്ക് പ്രതീക്ഷ പകരുന്നു. ഫോര്‍മുല വണ്ണില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ ഡ്രൈവര്‍ കരണ്‍ ചന്ദോക്കിന് തുടക്കം പാളി. എച്ച്.ആര്‍.ടി.-കോസ്‌വര്‍ത്ത് ടീമില്‍ മത്സരിച്ച ചന്ദോക്കിന് ആദ്യ ലാപ്പില്‍വെച്ച് യന്ത്രത്തകരാര്‍മൂലം പിന്മാറേണ്ടിവന്നു. ഫോര്‍മുല വണ്ണിലെ ഇന്ത്യന്‍ സാന്നിധ്യമായ ഫോഴ്‌സ് ഇന്ത്യയുടെ വിറ്റാന്റോണിയോ ല്യൂസി ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് രണ്ട് പോയന്റ് സ്വന്തമാക്കുകയും ചെയ്തു. ഫോഴ്‌സ് ഇന്ത്യയുടെ രണ്ടാം ഡ്രൈവര്‍ അഡ്രിയാന്‍ സുട്ടില്‍ 12-ാം സ്ഥാനത്താണ് എത്തിയത്.

SocialTwist Tell-a-Friend

Other stories in this section:


 

 



© Copyright 2009. Mathrubhumi. All rights reserved.