മൊഹാലി: നായകന്‍ ഗൗതം ഗംഭീറിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയുടെ ബലത്തില്‍ (54 പന്തില്‍ 72) പഞ്ചാബ് കിങ്‌സ് ഇലവനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് അഞ്ചു വിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിലാണ് ഡല്‍ഹി മറികടന്നത്.
മലയാളി താരം ശ്രീശാന്ത് തന്റെ ആദ്യ ഓവറില്‍ അപകടകാരികളായ വീരേന്ദര്‍ സെവാഗിനെയും (8), തിലകരത്‌നെ ദില്‍ഷനെയും (0) മടക്കിയപ്പോള്‍ ഡല്‍ഹി അങ്കലാപ്പിലായി. എന്നാല്‍ ഗംഭീര്‍ ഉറച്ചുനിന്നു പൊരുതിയതോടെ കിങ്ങ്‌സിന്റെ സാധ്യതകള്‍ മങ്ങി. ദിനേഷ് കാര്‍ത്തിക്കും (20), മിഥുന്‍ മന്‍ഹാസും (31*) നായകന് മികച്ച പിന്തുണ നല്കി. ഗംഭീറാണ് കളിയിലെ താരം.
ഷോണ്‍ മാര്‍ഷിനെപ്പോലൊരു ഓപ്പണറുടെ സേവനം പഞ്ചാബ് കിങ് സ് വല്ലാതെ ആവശ്യപ്പെടുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു അവരുടെ തുടക്കം. രവി ബൊപ്പാരയും ഹിമാചല്‍ പ്രദേശ് താരം മന്‍വീന്ദര്‍ ബിസ്ലയുമായിരുന്നു കിങ്‌സിന്റെ ഓപ്പണര്‍മാര്‍. ബിസ്ല(2) തുടക്കത്തിലേ പുറത്തായതോടെ കിങ്‌സ് സമ്മര്‍ദത്തിലായി. ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെ തുടക്കം ഗംഭീരമായെങ്കിലും അത് നീണ്ട ഇന്നിങ്‌സായി മാറ്റിയെടുക്കാന്‍ ശ്രീലങ്കന്‍ നായകനായില്ല. ഒമ്പതുപന്തില്‍ 17 റണ്‍സെടുത്ത് സംഗക്കാര മടങ്ങുമ്പോള്‍ 39 റണ്‍സിലായിരുന്നു കിങ്‌സ്.
മുന്‍ ക്യാപ്റ്റന്‍ യുവരാജ് സിങ്ങും ശ്രീലങ്കന്‍ മുന്‍ നായകന്‍ മഹേല ജയവര്‍ധനയും ക്രീസില്‍ വന്നതും പോയതും ഏറെക്കുറെ ഒരുമിച്ച്. 44 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തിരിച്ചടിയിലായ കിങ്‌സിനെ നൂറുകടത്തിയത് രവി ബൊപ്പാരയും ഇര്‍ഫാന്‍ പഠാനും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്. 60 റണ്‍സിന്റെ കൂട്ടുകെട്ടിനിടെ ബൊപ്പാര ഐ.പി.എല്ലിലെ ആദ്യ ഫിഫ്റ്റിയും കരസ്ഥമാക്കി. 48 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സറുമടങ്ങുന്നതായിരുന്നു 56 റണ്‍സെടുത്ത ബൊപ്പാരയുടെ ഇന്നിങ്‌സ്.
സ്‌കോര്‍ബോര്‍ഡ്
പഞ്ചാബ് കിങ്‌സ്
രവി ബൊപ്പാര സി മന്‍ഹാസ് ബി മഹേഷ് 56, ബിസ്ല റണ്ണൗട്ട് 2, സംഗക്കാര സി സാംഗ്വന്‍ ബി മഹറൂഫ് 17, യുവരാജ് സി ഗംഭീര്‍ ബി മഹറൂഫ് 4, ജയവര്‍ധനെ സി കാര്‍ത്തിക് ബി സാംഗ്വന്‍ 0, ഇര്‍ഫാന്‍ പഠാന്‍ സ്റ്റമ്പ്ഡ് കാര്‍ത്തിക് ബി ദില്‍ഷന്‍ 21, കൈഫ് സ്റ്റമ്പ്ഡ് കാര്‍ത്തിക് ബി അമിത് മിശ്ര 6, പിയൂഷ് ചൗള സി മഹറൂഫ് ബി നാനസ് 5, രമേഷ് പവാര്‍ ബി നാനസ് 3, ശ്രീശാന്ത് നോട്ടൗട്ട് 15, യൂസഫ് അബ്ദുള്ള നോട്ടൗട്ട് 0, എക്‌സ്ട്രാസ് 13, ആകെ ഒമ്പതിന് 142. വിക്കറ്റ് വീഴ്ച: 1-5, 2-39, 3-44, 4-44, 5-104, 6-113, 7-113, 8-116, 9-132. ബൗളിങ്: ഡിര്‍ക്ക് നാനസ് 4-0-12-2, മഹറൂഫ് 4-0-37-2, സാംഗ്വന്‍ 4-0-32-1, മിശ്ര 4-0-23-1, യോ മഹേഷ് 3-0-23-1, ദില്‍ഷന്‍ 1-0-7-1
ഡല്‍ഹി ഡെയര്‍ഡെവിള്‍സ്
ഗംഭീര്‍ സി- ജയവര്‍ധനെ ബി- ഇര്‍ഫാന്‍ 72, സെവാഗ് സി- ജയവര്‍ധനെ ബി- ശ്രീശാന്ത് 8, ദില്‍ഷന്‍ സി- ബിസ്‌ല ബി- ശ്രീശാന്ത് 0, ഡിവില്ലിയേഴ്‌സ് റണ്ണൗട്ട്-7, കാര്‍ത്തിക് സി- ഇര്‍ഫാന്‍ ബി- അബ്ദുള്ള 20, മാന്‍ഹാസ് നോട്ടൗട്ട്-31, മഹറൂഫ് നോട്ടൗട്ട്-1. എക്‌സ്ട്രാസ് 7. ആകെ (19.5 ഓവറില്‍ 5ന് ) 146.വിക്കറ്റ്‌വീഴ്ച: 1-10, 2-10, 3-45, 4-79, 5-140. ബൗളിങ്: ഇര്‍ഫാന്‍ 3.5-0-27-1, ശ്രീശാന്ത് 4-0-24-2, അബ്ദുള്ള 4-0-30-1, ചൗള 4-0-33-0, യുവരാജ് 3-0-11-0, പവാര്‍ 1-0-16-0
ഇന്നത്തെ കളി
രാജസ്ഥാന്‍ റോയല്‍സ്
X
ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്
(രാത്രി 8.00 മുതല്‍)
സെറ്റ്മാക്‌സില്‍ തത്സമയം