IST:


ഹോം   വാര്‍ത്തകള്‍  

കായികസ്വപ്നങ്ങള്‍ക്ക് ഇടവേള; കണ്‍മണിയുടെ വരവുകാത്ത് അഞ്ജു
Posted on: 14 Mar 2010


മാലൂര്‍: അമ്മയാവുക എന്ന വലിയ സ്വപ്നത്തിനുമുന്നില്‍ കളിക്കളത്തിലെ നേട്ടങ്ങള്‍ തല്‍ക്കാലം വേണ്ടെന്നുവച്ചിരിക്കയാണ് പ്രശസ്ത ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ്.മൂന്നുമാസത്തിന്റെ കാത്തിരിപ്പേ വേണ്ടൂ കുടുംബത്തിലേക്ക് പുതിയ അതിഥിയെത്താന്‍. ഏഴുമാസം ഗര്‍ഭിണിയായ അഞ്ജു ഇപ്പോള്‍ പൂര്‍ണ വിശ്രമത്തിലാണ്.

ചങ്ങനാശ്ശേരി ചീരന്‍ചിറയിലെ അഞ്ജുബോബി ജോര്‍ജും പേരാവൂരിലെ കുടക്കച്ചിറയിലെ പരേതനായ പ്രമുഖ വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ ഇളയ സഹോദരന്‍ റോബര്‍ട്ട് ബോബി ജോര്‍ജും വിവാഹിതരായത് 2000 ഏപ്രില്‍ 24നാണ്. കരിയറിനുവേണ്ടിയാണ് ഈ സന്തോഷം ഇത്രയുംകാലം നീട്ടിയതെന്ന് അഞ്ജു പറഞ്ഞു.ലണ്ടനില്‍ 2012ല്‍ നടക്കുന്ന ഒളിമ്പിക്‌സാണ് അഞ്ജുവിന്റെ അടുത്ത ലക്ഷ്യം. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കില്ല. പൊടിയുടെ അലര്‍ജി ഇപ്പോള്‍ ഭേദമായിട്ടുണ്ട്. 2012ലെ ഒളിമ്പിക്‌സില്‍ ഒരിക്കല്‍ കൂടി പൊരുതി നോക്കണമെന്നാണ് മോഹം -അഞ്ജു പറഞ്ഞു.2003ല്‍ പാരീസില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോങ്ജംപില്‍ വെങ്കലം നേടി ചരിത്രംകുറിച്ച മലയാളി വനിതയാണ് അഞ്ജു.
SocialTwist Tell-a-Friend

Other stories in this section:


 

 



© Copyright 2009. Mathrubhumi. All rights reserved.