IST:


ഹോം   വാര്‍ത്തകള്‍  

യൂനിസ് ഖാനും മുഹമ്മദ് യൂസഫിനും ആജീവനാന്ത വിലക്ക്‌
Posted on: 10 Mar 2010


ലാഹോര്‍: ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ദയനീയ പ്രകടനത്തിന്റെ വെളിച്ചത്തില്‍ പാക് ക്രിക്കറ്റില്‍ കൂട്ട തലവെട്ട്. മുതിര്‍ന്ന താരങ്ങളായ യൂനിസ് ഖാനും മുഹമ്മദ് യൂസഫിനും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഷൊയ്ബ് മാലിക്കിനെയും നവേദ് ഉല്‍ ഹസ്സനെയും ഒരു വര്‍ഷത്തേയ്ക്ക് വിലക്കുകയും ചെയ്തു. ദേശീയ സ്‌പോര്‍ട്‌സ് കമ്മിറ്റി നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

ബോര്‍ഡിന്റെ ഉത്തരവ് അനുസരിക്കാതിരുന്നതിന് കമ്രാന്‍ അക്മല്‍, ഉമര്‍ അക്മല്‍ എന്നിവരില്‍ നിന്ന് അഞ്ച് ദശലക്ഷം ഡോളര്‍ വീതം പിഴയീടാക്കാനും തീരുമാനിച്ചു. പന്തില്‍ കൃത്രിമം കാട്ടിയ ഷഹിദ് അഫ്രീദില്‍ നിന്ന് പിഴ ഈടാക്കാനും ആറു മാസത്തേയ്ക്ക് നിരീക്ഷണത്തില്‍ വയ്ക്കാനും ബോര്‍ഡ് തീരുമാനിച്ചു. കഴിഞ്ഞാഴ്ചയാണ് ആറംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
SocialTwist Tell-a-Friend

Other stories in this section:


 

 



© Copyright 2009. Mathrubhumi. All rights reserved.