ബെക്കാം ഇന്ന് ഓള്‍ഡ് ട്രാഫഡില്‍
Posted on: 10 Mar 2010
ലണ്ടന്‍: ഏഴുവര്‍ഷത്തിനുശേഷം ഡേവിഡ് ബെക്കാം ഓള്‍ഡ് ട്രാഫഡില്‍ മടങ്ങിയെത്തുന്നു. തന്നെ വളര്‍ത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കീഴടക്കുകയെന്ന ലക്ഷ്യവുമായാണ് ഇംഗ്ലീഷ് സൂപ്പര്‍ താരത്തിന്റെ വരവ്. യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ ബുധനാഴ്ച മാഞ്ചസ്റ്ററിനെ നേരിടുന്ന എ.സി. മിലാന്‍ അണിയിലാണ് ബെക്കാം. മിലാനില്‍ ആദ്യപാദത്തില്‍ ഇംഗ്ലീഷ് ടീം 3-2ന് ജയിച്ചിരുന്നു. അതുകൊണ്ട് തന്നെ ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ ഇറ്റാലിയന്‍ ടീമിന് മാഞ്ചസ്റ്ററിനെ തോല്പിച്ചേ മതിയാവൂ.മാഞ്ചസ്റ്റര്‍ യൂത്ത് അക്കാദമിയിലൂടെ 18 വര്‍ഷം മുമ്പ് കളിതുടങ്ങിയ ബെക്കാം 2003ലാണ് കോച്ച് അലക്‌സ് ഫെര്‍ഗൂസനുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ക്ലബ് വിട്ടത്. മാഞ്ചസ്റ്ററിന് വേണ്ടി 394 കളികളില്‍ നിന്ന് 85 ഗോളുകള്‍ നേടിയിട്ടുണ്ട്. ക്ലബിന്റെ ആറ് പ്രീമിയര്‍ ലീഗ് വിജയങ്ങളിലും 1999-ലെ ചാമ്പ്യന്‍സ് ലീഗ് ജയത്തിലും പങ്കാളിയായി. നിലവില്‍ ലോസ്ആഞ്ജലിസ് ഗാലക്‌സി കളിക്കാരനായ മുന്‍ഇംഗ്ലണ്ട് നായകന്‍ വായ്പാ അടിസ്ഥാനത്തിലാണ് മിലാന്‍ ടീമില്‍ കളിക്കുന്നത്.