സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ 13 മുതല്‍ പാലക്കാട്ട്
Posted on: 10 Mar 2010
പാലക്കാട്: അന്തര്‍ജില്ലാ സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് 13 മുതല്‍ 21 വരെ പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും.
പാലക്കാട്ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നഗരസഭയുടെ സഹകരണത്തോടെയാണ് ലാന്‍ഡ് ലിങ്ക്‌സ് ട്രോഫിക്കായുള്ള 46-ാമത് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നതെന്ന് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.എ. സ്റ്റാന്‍ലി ജെയിംസും ജനറല്‍കണ്‍വീനര്‍ കെ.പി. ജയപ്രകാശും പത്രസമ്മേളനത്തില്‍ പറഞ്ഞു.
മൂന്നാമത് തവണയാണ് പാലക്കാട് സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം വഹിക്കുന്നത്. ഇക്കുറി ഇന്ത്യന്‍താരം അബ്ദുള്‍ഹക്കിം, സന്തോഷ് ട്രോഫിയില്‍ കേരളത്തെ നയിച്ച അബ്ദുള്‍നൗഷാദ്, എസ്.ബി.ടി. താരം കബീര്‍ തുടങ്ങിയവര്‍ പാലക്കാട് നിരയിലുണ്ടാകും.
ഈ വര്‍ഷത്തെ സന്തോഷ്‌ട്രോഫിക്കുവേണ്ടിയുള്ള കേരള ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് തിരഞ്ഞെടുക്കും.