കാര്‍മല്‍ ട്രോഫി ബാസ്‌കറ്റ് ഇന്നുമുതല്‍
Posted on: 09 Feb 2010
കൊച്ചി: നെസ്റ്റ് കാര്‍മല്‍ ട്രോഫി ഓള്‍ ഇന്ത്യാ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഫിബ്ര. 9മുതല്‍ ആലുവ കാര്‍മല്‍ മൊണാസ്ട്രി ഫ്‌ളഡ്‌ലൈറ്റ് കോര്‍ട്ടില്‍ നടക്കും. ചൊവ്വാഴ്ച വൈകീട്ട് 5.45ന് അന്താരാഷ്ട്ര ബാസ്‌കറ്റ്‌ബോള്‍ താരം ഗീതുഅന്ന ജോസ് ഉദ്ഘാടനം നിര്‍വഹിക്കും. വനിതാ വിഭാഗത്തിന്റെ ഉദ്ഘാടനമത്സരത്തില്‍ കൊല്ലം സ്‌പോര്‍ട്‌സ് ഹോസ്റ്റലും, ചെന്നൈ ജേപ്പിയാര്‍ കോളേജും തമ്മില്‍ ഏറ്റുമുട്ടും. പുരുഷവിഭാഗത്തില്‍ മുംബൈ ആഗ്‌നല്‍ കോളേജ് ബാംഗ്ലൂര്‍ സെന്റ് ജോസഫ്‌സിനെയും നേരിടും.