IST:


ഹോം   വാര്‍ത്തകള്‍  

എം.പി.ജി. സ്‌പോര്‍ട്‌സ് അക്കാദമിക്ക് തുടക്കം
Posted on: 09 Feb 2010


കൊച്ചി: ബിസിനസ് സംരംഭകരായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ എം.പി.ജി. സ്‌പോര്‍ട്‌സ് അക്കാദമി പ്രൈവറ്റ് ലിമിറ്റഡ് രൂപവത്കരിച്ചു. പ്രാഥമിക ഘട്ടത്തില്‍ ക്രിക്കറ്റിലെ കഴിവുള്ള യുവകളിക്കാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി. അടുത്ത അഞ്ചുവര്‍ഷത്തിനകം പത്തു കോടി രൂപ ഇതിനായി അക്കാദമി ചെലവഴിക്കുമെന്ന് മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് വക്താവ് ആര്‍. മനോമോഹനന്‍, എറണാകുളം ക്രിക്കറ്റ് ക്ലബ് ചെയര്‍മാന്‍ പി. ശിവകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

നിലവില്‍ മുത്തൂറ്റ് ഇ.സി.സി. (എറണാകുളം ക്രിക്കറ്റ് ക്ലബ്), മുത്തൂറ്റ് എം.സി.സി. (മൂവാറ്റുപുഴ ക്രിക്കറ്റ് ക്ലബ്), മുത്തൂറ്റ് ഹോണ്ട എന്നീ ടീമുകളെ അക്കാദമി സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലാ ക്രിക്കറ്റ് ലീഗില്‍ അഞ്ചോളം ടീമുകള്‍ക്കൊപ്പം അക്കാദമി സഹകരിക്കുന്നു. ഭാവിയില്‍ ക്രിക്കറ്റിതര സ്‌പോര്‍ട്‌സ് ഗെയിമുകളില്‍ക്കൂടി എം.പി.ജി. സ്‌പോര്‍ട്‌സ് അക്കാദമിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

SocialTwist Tell-a-Friend

Other stories in this section:


 

 



© Copyright 2009. Mathrubhumi. All rights reserved.