IST:


ഹോം   വാര്‍ത്തകള്‍  

ബോപ്പണ്ണ-ഖുറേഷി സഖ്യത്തിന് കിരീടം
Posted on: 09 Feb 2010


ജോഹാനസ്ബര്‍ഗ് (ദക്ഷിണാഫ്രിക്ക): ഇന്ത്യയുടെ രോഹന്‍ ബോപ്പണ്ണയും പാകിസ്താന്റെ അയ്‌സാം ഉല്‍ ഹഖ് ഖുറേഷിയും ചേര്‍ന്ന സഖ്യത്തിന് ദക്ഷിണാഫ്രിക്കന്‍ ഓപ്പണ്‍ ടെന്നീസിലെ ഡബിള്‍സ് കിരീടം. സ്‌ലോവാക്യയുടെ കരോള്‍ ബെക്-ഇസ്രായേലിന്റെ ഹരോള്‍ഡ് ലെവി സഖ്യത്തെയാണ് കടുത്ത ഫൈനല്‍ പോരാട്ടത്തില്‍ സീഡില്ലാത്ത ഇന്തോ-പാക് കൂട്ടുകെട്ട് മറികടന്നത് (2-6, 6-3, 10-5). ഇരുവരുടെയും ആദ്യ എ.ടി.പി. വേള്‍ഡ് ടൂര്‍ കിരീടമാണിത്. രണ്ടുതവണ ഫൈനലില്‍ തോറ്റിരുന്നു. 250 റാങ്കിങ് പോയന്റും ബോപ്പണ്ണ-ഖുറേഷി സഖ്യത്തിന് ലഭിക്കും.
SocialTwist Tell-a-Friend

Other stories in this section:


 

 



© Copyright 2009. Mathrubhumi. All rights reserved.