IST:


ഹോം   വാര്‍ത്തകള്‍  

ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിങ്‌സ് ജയം
Posted on: 09 Feb 2010



നാഗ്പൂര്‍: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്നിങ്‌സിനും ആറ് റണ്‍സിനും ജയിച്ചു. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 325 റണ്‍സെടുക്കണ്ടിയിരുന്ന ഇന്ത്യ 319 റണ്‍സിന് എല്ലാവരും പുറത്തായി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍(100), ഹര്‍ഭജന്‍ സിങ്(39), വൃദ്ധിമാന്‍ സാഹ(36), സഹീര്‍ ഖാന്‍(33), മുരളി വിജയ്(32) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിങിനെ ചെറുത്തുനിന്നത്.

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി രണ്ടാമിന്നിങ്‌സില്‍ മൂന്ന് വിക്കറ്റെടുത്ത ഡെയ്ല്‍ സ്റ്റെയ്ന്‍ മത്സരത്തിലാകെ പത്ത് വിക്കറ്റുകള്‍ വീഴ്ത്തി. പോള്‍ ഹാരിസ് രണ്ടാമിന്നിങ്‌സില്‍ മൂന്നും വെയ്ന്‍ പാര്‍നല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

ഒന്നാമന്നിങ്‌സില്‍ പുറത്താകാതെ 253 റണ്‍സെടുത്ത ഹഷിം അംലയാണ് മാന്‍ ഓഫ് ദ മാച്ച്.

ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി.

മഹേന്ദ്രസിങ് ധോനിയുടെ നേതൃത്വത്തില്‍ ഇന്ത്യ കളിച്ച 12 ടെസ്റ്റ് മത്സരങ്ങളില്‍ ആദ്യത്തെ തോല്‍വിയാണിത്.

സ്‌കോര്‍:
ഇന്ത്യ-233, 319
ദക്ഷിണാഫ്രിക്ക-558/6 ഡിക്ലയേഡ്‌
SocialTwist Tell-a-Friend

Other stories in this section:


 

 



© Copyright 2009. Mathrubhumi. All rights reserved.