IST:


ഹോം   വാര്‍ത്തകള്‍  

യൂനിസ് ടീം വിട്ടു: യൂസഫ് പാകിസ്താന്‍ ക്യാപ്റ്റന്‍
Posted on: 12 Nov 2009


ലാഹോര്‍: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മുഹമ്മദ് യൂസഫ് പാകിസ്താനെ നയിക്കും. ഏകദിന പരമ്പരയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യൂനിസ് ഖാന്‍ ക്രിക്കറ്റില്‍നിന്ന് തത്കാലം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെയാണിത്. കമ്രാന്‍ അക്മലാണ് വൈസ് ക്യാപ്റ്റന്‍.

ഫോമില്ലായ്മയാണ് ക്രിക്കറ്റില്‍നിന്ന് തത്കാലത്തേക്ക് വിട്ടുനില്‍ക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് യൂനിസ് ഖാന്‍ പറഞ്ഞു. ടീമിലെ ആരുമായും പ്രശ്‌നങ്ങളൊന്നുമില്ലെന്നും തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. യൂനിസിന്റെ തീരുമാനത്തില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇജാസ് ബട്ട് പറഞ്ഞു. 2011 ലോകകപ്പ് വരെയാണ് യൂനിസിനെ ക്യാപ്റ്റനായി നിയോഗിച്ചത്. അദ്ദേഹം വിശ്രമം ആവശ്യപ്പെട്ടതില്‍ യാതൊരു അപാകവുമില്ല-ബട്ട് പറഞ്ഞു.
SocialTwist Tell-a-Friend

Other stories in this section:


 

 



© Copyright 2009. Mathrubhumi. All rights reserved.