വൈഎംസിഎ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഇന്നുമുതല്‍
Posted on: 08 Oct 2009
ആലപ്പുഴ: വൈഎംസിഎ സംഘടിപ്പിക്കുന്ന 17-ാമത് പി.എസ്. വിശ്വപ്പന്‍ സ്മാരക സൗത്ത് ഇന്ത്യ ഇന്‍വിറ്റേഷന്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് വ്യാഴാഴ്ച തുടങ്ങും.
വൈകീട്ട് 5ന് വൈഎംസിഎ ഫ്‌ളഡ്‌ലിറ്റ് കോര്‍ട്ടില്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഇ. ദിവാകരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജനറല്‍ കണ്‍വീനര്‍ മൈക്കിള്‍ മത്തായി അറിയിച്ചു. 11-നാണ് ഫൈനല്‍.പുരുഷ വിഭാഗത്തില്‍ ചെന്നൈ സത്യഭാമ യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ബിഎസ്എന്‍എല്‍, കെഎസ്ഇബി, ചങ്ങനാശ്ശേരി എസ്ബി കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് എന്നീ ടീമുകളും വനിതാ വിഭാഗത്തില്‍ കെഎസ്ഇബി, ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ്, കൊല്ലം സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ്, ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളേജ് എന്നിവരും മത്സരിക്കും.