IST:


ഹോം   വാര്‍ത്തകള്‍  

കേരള പാരാഗ്ലൈഡിങ് ഗ്രാന്റ് പ്രീ ചാമ്പ്യന്‍ഷിപ്പ് വാഗമണ്ണില്‍
Posted on: 20 Sep 2009


കൊച്ചി: നാലാമത് കേരള പാരാഗ്ലൈഡിങ് ഗ്രാന്റ് പ്രീ ചാമ്പ്യന്‍ഷിപ്പ് സപ്തംബര്‍ 23 മുതല്‍ 27 വരെ വാഗമണ്‍ മലനിരകളില്‍ നടക്കും. അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് സസ്റ്റയിനബിള്‍ ടൂറിസം അക്കാദമിയും (ആസ്റ്റ) സംസ്ഥാന ടൂറിസം വകുപ്പും വാഗമണ്‍ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലും സംയുക്തമായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.

ഇന്ത്യ, നേപ്പാള്‍, റഷ്യ, സ്വിറ്റ്‌സര്‍ലണ്ട്, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നൂറോളം ഗ്ലൈഡര്‍ പൈലറ്റുകള്‍ പങ്കെടുക്കുമെന്ന് 'ആസ്റ്റ' ചെയര്‍മാന്‍ ഗോപവര്‍മ പത്രസമ്മേളനത്തില്‍ പറഞ്ഞു. വിദഗ്ധരായ ഗ്ലൈഡര്‍ പൈലറ്റുമാര്‍ക്കൊപ്പം പറക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനിത ഗ്ലൈഡര്‍ പൈലറ്റുമാരും ഉണ്ടാകും. ന്യൂസിലണ്ടില്‍ നിന്നുള്ള ലോക അക്രോബാറ്റിക് ചാമ്പ്യന്മാരുടെ അഭ്യാസ പ്രകടനങ്ങളും കാണാം.

25ന് രാവിലെ 10ന് മന്ത്രി എം. വിജയകുമാര്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. കായിക മത്സരങ്ങളുടെ ഉദ്ഘാടനം 26ന് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

നിലവിലുള്ള ലോക അക്രോബാറ്റിക് ചാമ്പ്യന്മാരായ മൈക്കല്‍ വെര്‍ഹഗന്‍, ഷെയിന്‍ ടിംസ്, 'ആസ്റ്റ' ഡയറക്ടര്‍ ജോണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

SocialTwist Tell-a-Friend

Other stories in this section:


 

 



© Copyright 2009. Mathrubhumi. All rights reserved.