IST:


ഹോം   വാര്‍ത്തകള്‍  

ദേശീയ ഗെയിംസ് പ്രവൃത്തികള്‍ക്ക് പ്രത്യേക സമിതി
Posted on: 29 Aug 2009


തിരുവനന്തപുരം: 2010 ലെ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റ് ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ക്കും പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കാന്‍ ഒരു എംപവേഡ് കമ്മിറ്റി രൂപവത്കരിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി.

14 അംഗ കമ്മിറ്റി രൂപവത്കരിക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വെളിപ്പെടുത്തി. കായിക യുവജനക്ഷേമ മന്ത്രി എം. വിജയകുമാറായിരിക്കും കമ്മിറ്റിയുടെ ചെയര്‍മാന്‍. ധനകാര്യവകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥന്മാരും കമ്മിറ്റിയിലുണ്ടാകും.
SocialTwist Tell-a-Friend

Other stories in this section:


 

 



© Copyright 2009. Mathrubhumi. All rights reserved.