ഐ.സി.സി.യും പി.സി.ബി.യും ധാരണയില്‍
Posted on: 28 Aug 2009
ദുബായ്: സുരക്ഷാപരമായ കാരണങ്ങളാല്‍ പാകിസ്താനില്‍ നിന്ന് 2011 ലോകകപ്പിന്റെ ആതിഥേയാവകാശം നീക്കം ചെയ്തതിന് പാക് ക്രിക്കറ്റ് ബോര്‍ഡും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും തമ്മിലുണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍ന്നു. ഐ.സി.സി. പ്രസിഡന്റ് ഡേവിഡ് മോര്‍ഗനും പി.സി.ബി. ചെയര്‍മാന്‍ ഇജാസ് ബട്ടും തമ്മിലുള്ള തമ്മിലുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ നിയമനടപടികളില്‍ നിന്ന് പിന്മാറാന്‍ പാകിസ്താന്‍ സമ്മതിച്ചതോടെയാണിത്. ആതിഥേയരെന്ന നിലയ്ക്ക് പാകിസ്താന് കിട്ടേണ്ടിയിരുന്ന ഫീസ് നിലനിര്‍ത്തിക്കൊടുക്കാനും മത്സരങ്ങള്‍ നഷ്ടപ്പെട്ടതിന് ഒരു തുക നഷ്ടപരിഹാരമായി നല്കാനും ധാരണയായിട്ടുണ്ട്.
ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം യാത്ര ചെയ്ത ബസ്സിനുനേരെ ഭീകരാക്രമണം ഉണ്ടായതിനെത്തുടര്‍ന്നാണ് പി.സി.ബി.ക്ക് ആതിഥ്യാവകാശം നഷ്ടമായത്.